---
title: "നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു"
english_title: "robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238479/robbery"
published_at: "2024-09-27T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6881005be2_download_(1).jfif"
keywords: []
---

# നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

> **Lead Summary:** **ചക്കരക്കൽ: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു. മുരിങ്ങേരി അമ്പനാട് സ്വദേശിനി കെ.അനിലയുടെ കഴുത്തിലണിഞ്ഞ മാലയാണ് കവർന്നത്.

## Article Content

**ചക്കരക്കൽ: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു. മുരിങ്ങേരി അമ്പനാട് സ്വദേശിനി കെ.അനിലയുടെ കഴുത്തിലണിഞ്ഞ മാലയാണ് കവർന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരവേറോഡരികിൽ വെച്ചാണ് സ് കൂട്ടറിലെത്തിയ രണ്ടംഗ സംഘത്തിൽ പിറകിലിരുന്ന ആൾ യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല കവർന്നത്. തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238479/robbery)