തളിപ്പറമ്പ: നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ കെട്ടിടം തുറന്ന് കൊടുക്കാത്ത അധികൃതരുടെ നിസംഗതാ മനോഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ് . കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞിട്ടും ഒരു വർഷമായി പലവിധ കാരണങ്ങൾ പറഞ്ഞ് ഉദ്ഘാടനം നീട്ടി കൊണ്ടുപോകാനാണ് അധികൃതർ തിടുക്കം കാട്ടിയത് ഇത് തീർത്തും പ്രതിഷേധാർഹമാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം രണ്ടരക്കോടിയോളം രൂപ ചെലവഴിച്ചാണ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിട നിർമാണം പൂർത്തിയാക്കിയത് കഴിഞ്ഞ വർഷം തന്നെ ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു എന്നാലത് പാഴ്വാക്കായി മാറുകയായിരുന്നു.
നിലവിൽ പ്രവർത്തനം തുടരുന്ന കെട്ടിടത്തിൽ രോഗികളും,ജനങ്ങളും, ആശുപത്രി ജീവനക്കാരും സൗകര്യ കുറവ് കൊണ്ട് ബുദ്ധിമുട്ടുകയാണ് ഒന്നാം നിലയിൽ ഒപി സംവിധാനങ്ങൾ പ്രവർത്തനമാരംഭിച്ചുവെങ്കിലും മറ്റുള്ള നിലകൾ ജനങ്ങൾക്ക് വിട്ടു നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ലക്ഷങ്ങൾ ചിലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഓപ്പറേഷൻ തിയേറ്ററുകൾ,ഐസിയു, പീഡിയാട്രിക് ഐസിയു,ഗൈനക്,ലേബർ റൂമുകൾ തുടങ്ങിയവ രോഗികൾക്ക് വിട്ടു നൽകാൻ നിർമാണം പൂർത്തിയായി നാളിതുവരേയായിട്ടും അധികൃതർ തയ്യാറായിട്ടില്ല അത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. എത്രയും പെട്ടെന്ന് തന്നെ ഇത് ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേത്രത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
SDPI Thaliparamba Mandal President Irshad C