ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
Sep 20, 2024 09:56 PM | By Sufaija PP

 ചീമേനി: ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ജീവനക്കാരൻ മരിച്ചു.കാസർകോട് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലെ അറ്റണ്ടൻ്റ് ചീമേനി അത്തൂട്ടിയിലെ അഷ്റഫ്(49) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ചീമേനി ആനിക്കാട്ടി പാലക്കടുത്താണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച സ്കൂട്ടിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ അഖിലിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്ഇയു കാസർകോട് ജില്ലാ ട്രഷററാണ് അഷ്റഫ് അത്തൂട്ടി. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നബീസ. ഭാര്യ:റസിയ (പെരുമ്പട്ട സ്കൂൾ ജീവനക്കാരി)

മക്കൾ: അറഫാന, അഷ്ഫാഖ് (എംഎസ്എഫ് കയ്യൂർ-ചീമേനി പഞ്ചായത്ത് ജനറൽ സെക്രട്ടറി) റഫീദ മരുമകൻ: മഹബൂബ് പുളിങ്ങോം. സഹോദരങ്ങൾ: സുബൈർ(ജില്ലാ കോടതി ജീവനക്കാരൻ ) റസിയ, പരേതയായ റംല.

bike accident in Cheruvatur

Next TV

Related Stories
നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

Sep 20, 2024 10:12 PM

നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് യുവാവ്...

Read More >>
മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

Sep 20, 2024 10:09 PM

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ...

Read More >>
സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

Sep 20, 2024 09:21 PM

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി...

Read More >>
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

Sep 20, 2024 09:19 PM

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

Sep 20, 2024 09:15 PM

ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക്...

Read More >>
Top Stories