പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു
Sep 20, 2024 09:13 PM | By Sufaija PP

വളപട്ടണം: പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു. ചിറക്കൽ കുമ്മോത്ത് മുച്ചിലോട്ട് കാവിന് സമീപം സുജാത ക്വാട്ടേഴ്സിൽ താമസിക്കുന്ന സി.പി ഷീബയുടെ എട്ടു പവന്റെ ആഭരണങ്ങളും 3000 രൂപയുമാണ് കവർന്നത്. ഇന്നലെയായിരുന്നു സംഭവം. ക്വാട്ടേർസിന്റെ പിറക് വശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. കിടപ്പുമുറിയിലെ മേശയ്ക്കകത്ത് സൂക്ഷിച്ച സ്വർണ്ണ വളകൾ, മാല, ലോക്കറ്റ്, ഉറുക്ക് എന്നിവ ഉൾപ്പെടെ നാല് ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.

ഇന്നലെ രാവിലെ 8.30 മണിയോടെ വീട് പൂട്ടി വീട്ടുകാർ പുറത്തു പോയതായിരുന്നു. വൈകുന്നേരം 5.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും പിറക് വശത്തെ വാതിൽ കുത്തിതുറന്നനിലയിലും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

theft at home

Next TV

Related Stories
നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

Sep 20, 2024 10:12 PM

നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് യുവാവ്...

Read More >>
മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

Sep 20, 2024 10:09 PM

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ...

Read More >>
ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

Sep 20, 2024 09:56 PM

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ...

Read More >>
സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

Sep 20, 2024 09:21 PM

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി...

Read More >>
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

Sep 20, 2024 09:19 PM

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
Top Stories