തളിപ്പറമ്പ്: കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ് തളിപ്പറമ്പ നഗരസഭ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ നബീസ ബീവി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പരിപാടിയിൽ മുഖ്യഅതിഥി ആയി സംസാരിച്ചു. പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാർ ആശംസ അറിയിച്ചു സംസാരിച്ചു. ഡോ. ഷീമ (GAD പട്ടുവം)യോഗ ക്ലാസ്സ് എടുത്തു. ബോധവൽക്കരണ ക്ലാസ്സ് ഡോ. സന്ദീപൻ. ടി (മെഡിക്കൽ ഓഫീസർ APHC മലപ്പട്ടം) കൈകാര്യം ചെയ്യ്തു സംസാരിച്ചു. ഡോ. സിന്ധു കുറുപ്പ് (മെഡിക്കൽ ഓഫീസർ APHC നാറാത്ത് ), ഡോ. സുജൻ. ജെ. രാജ്* (മെഡിക്കൽ ഓഫീസർ, APHC തളിപ്പറമ്പ ) എന്നീ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.
Thaliparamb Municipality organized Ayush Vyojana Medical Camp