തളിപ്പറമ്പ്: തളിപ്പറമ്പ് നരസഭ പദ്ധതി പ്രവർത്തനങ്ങളിലും മറ്റും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുമ്പോൾ അതിനോട് ചേർന്ന് നിൽക്കാതെ സമര പ്രഹസനം നടത്തുന്നത് വിരോധാഭാസമാണ്; നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
2022- 23 വാർഷിക പദ്ധതിയിൽ 95 ശതമാനം പദ്ധതി ചിലവഴിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനതലത്തിൽ പത്താം സ്ഥാനവും കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി അഭിമാനത്തോടെ 2023- 24 സാമ്പത്തിക വർഷത്തിൽ ഗവൺമെന്റ് ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കുകയും അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിന് ട്രഷറി നിയന്ത്രണം കാരണം ഫണ്ട് വിതരണം ചെയ്യാതെ ഗവൺമെന്റ് തിരിച്ചെടുക്കുന്ന സ്ഥിതിയും ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അഭിമുഖീകരിച്ചത്. എന്നാൽ ഒട്ടേറെ പ്രയാസങ്ങളും ഉണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 82.25% പദ്ധതിതുക ചിലവഴിക്കുകയും (സംസ്ഥാന ആവറേജ് 70% ) കണ്ണൂർ ജില്ലയിൽ മൂന്നാം സ്ഥാനത്ത് എത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാർച്ച് 28ന് മുൻപ് ട്രഷറിക്ക് നൽകിയ ഒരു കോടി 59 ലക്ഷം രൂപ ട്രഷറി നിയന്ത്രണം പറഞ്ഞു തടസ്സം ഇല്ലാതിരുന്നെങ്കിൽ ഈ തുക ഉൾപ്പെടുത്തി 100% പദ്ധതി തുക ചെലവഴിച്ച നേട്ടവും തളിപ്പറമ്പ് നഗരസഭയ്ക്ക് ലഭിക്കുമായിരുന്നു.
2023- 24 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ അനുവദിച്ച റോഡ് മെയിന്റനൻസ് ഫണ്ട് രണ്ട് കോടി 76 ലക്ഷം ആണ് എന്നാൽ ലഭിച്ചത് ഒരു കോടി 84 ലക്ഷം മാത്രമാണ് നഗരസഭ റോഡ് മെയിന്റനൻസിന് വേണ്ടി തനത് ഫണ്ട് ഉൾപ്പെടെ 3 കോടി 62 ലക്ഷം രൂപയുടെ വർക്ക് പൂർത്തിയാക്കിയിട്ടുണ്ട്. പ്ലാൻ ഫാണ്ടായി അനുവദിച്ച 3 കോടി 40 ലക്ഷമാണ്. ലഭിച്ചത് 3 കോടി 10 ലക്ഷവുമാണ് അതിൽ അവസാന ഗഡു അനുവദിച്ചത് മാർച്ച് 22നാണ്. മാർച്ച് 23 മുതൽ ട്രഷറി നിയന്ത്രണം കാരണം ഒരു രൂപ പോലും പാസാക്കിയില്ല. അനുവദിച്ച തുക ചെലവാക്കിയില്ല എന്ന് പറഞ്ഞ് മാർച്ച് 31ന് 1 കോടി 52 ലക്ഷം തിരിച്ചുപിടിക്കുകയും ചെയ്തു.ട്രഷറി നിയന്ത്രണം കാരണം ചിലവാക്കിയ ഫണ്ട് അനുവദിക്കാതെ ഈ കെടുതി ചെയ്തിട്ടുള്ള ഗവൺമെന്റിനെതിരെ ചെറുവിരൽ അനക്കാൻ സമരകാർക്ക് കഴിയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. മാർച്ച് 28ന് അനുവദിച്ച പദ്ധതി ട്രഷറി നിയന്ത്രണം കാരണം 2024 -25 വാർഷിക പദ്ധതിക്ക് നൽകാനാണ് ഗവൺമെന്റ് ഉത്തരവ്. ഫലത്തിൽ ഈ വാർഷിക പദ്ധതിക്ക് ഫണ്ട് കണ്ടെത്താൻ ആവാതെ വിഷമിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടും നഗരസഭ തയ്യാറാക്കിയ 2024 -25 വാർഷിക പദ്ധതി ഒന്നും വേണ്ടെന്ന് വെക്കാതെ തനത് ഫണ്ട് ഉൾപ്പെടെ വകയിരുത്തി തയ്യാറാക്കി പദ്ധതി ഡിപിസി അംഗീകാരം ലഭിക്കുകയുണ്ടായി.ഇലക്ഷൻ പെരുമാറ്റ ചട്ടം കഴിഞ്ഞ് റിവിഷൻ DPC അംഗീകാരം തന്നത് ഓഗസ്റ്റ് അവസാന വാരത്തോടെയാണ് ഇത് സൂചിപ്പിക്കുന്നത് തന്നെ ഗവൺമെന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ച് കെല്ലാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ്. ഫണ്ട് ചിലവാക്കുന്നതിന് കർശന നിയന്ത്രണം കാരണം വർക്ക് എടുക്കുന്ന കോൺട്രാക്ടർമാർ പദ്ധതി പൂർത്തിയാക്കാൻ വൈമുഖ്യം കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഒരു ലക്ഷത്തിന് മുകളിലുള്ള ഒരു ഫണ്ടും പാസാക്കിയിട്ടില്ല ഫെബ്രുവരി മുതൽ മാർച്ച് വരെ 5 ലക്ഷം രൂപ വരെ മാത്രമേ പാസാക്കിയിട്ടുള്ളൂ മാർക്ക് 22ന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു ഫണ്ടും ട്രഷറി പാസാക്കാതെ വലിയ നഷ്ടമാണ് വരുത്തിവെച്ചത് ഇങ്ങനെയുള്ള അവസ്ഥ വിശേഷം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.
ഗവൺമെന്റിന്റെ ഇത്തരം തെറ്റായ നടപടിക്കെതിരെ പ്രതികരിക്കാതിരുന്ന പ്രതിപക്ഷം നഗരസഭയ്ക്ക് എതിരെ സമരം നടത്തുന്നത് വിരോധാഭാസമാണ്. സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് നഗരസഭ എ എം സി നൽകിയിരുന്നു വർക്ക് ചെയ്യുന്ന ടെക്നീഷ്യൻ സ്ട്രോക്ക് വന്ന് ചികിത്സയിലാണ് പകരം വന്ന ടെക്നീഷ്യൻ വർക്ക് ആരംഭിച്ചിട്ടുണ്ട്. സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിലാവ് സ്ട്രീറ്റ് ലൈറ്റ് പദ്ധതി ആംമ്പേ പരാജയപ്പെടുകയും ചെയ്തു. നഗരസഭ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1000 സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ കെഎസ്ഇബി ക്ക് കരാർ കൊടുത്തെങ്കിലും ഇതുവരെ 550 ലൈറ്റുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ചതിൽ കേടായലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ KSEB തയ്യാറാവുന്നില്ല. ഇതിനെതിരെ സമരക്കാർക്ക് മിണ്ടാട്ടമില്ല.
ഈ പ്രതിസന്ധികൾക്കിടയിലും നഗരസഭ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട് ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് ബഡ്‌സ് സ്കൂൾ ആരംഭിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. തളിപ്പറമ്പ് നഗര വിഭജിച്ച് ബഡ്‌സ് സ്കൂൾ ആന്തൂരിൽ പോയതിനു ശേഷം 8 വർഷമായി നഗരസഭക്ക് ബഡ്‌സ് സ്കൂൾ ഇല്ലാതിരുന്നു ആ പ്രശ്നമാണ് പരിഹരിച്ചത്. മുൻസിപ്പൽ ലൈബ്രറി നവീകരണം കൂവോട് പ്രീമെട്രിക് ഹോസ്റ്റൽ നവീകരണം കൂവോട് ആയുർവേദ ആശുപത്രി നവീകരണം അളളാംകുളം സാംസ്കാരിക നിലയം പൂർത്തീകരണം പുഷ്പഗിരി ഗാന്ധിനഗർ കെ വി മുഹമ്മദ് കുഞ്ഞി സാംസ്കാരിക നിലയം പൂർത്തീകരണം കറുപ്പകുണ്ട് ജലാശയം സംരക്ഷിക്കുന്ന പദ്ധതി കാക്കത്തോട് മാലിന്യ ഡ്രൈയിനേജ് 3 കോടി രൂപയുടെ പദ്ധതി പാളയാട് തോട് നവീകരണം 2 കോടി രൂപയുടെ പദ്ധതി തളിപ്പറമ്പ് സിഡിഎസ് ഓഫീസ് നവീകരണ പദ്ധതി എന്നിവ പൂർത്തീകരിച്ചു.
പുളിമ്പറമ്പ് വ്യവസായ എസ്റ്റേറ്റ് വിപുലീകരണം നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ശുചിത്വ മാലിന്യങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിൻഡ്രോകമ്പോസ്റ്റ് പുഷ്പഗിരി ഗാന്ധിനഗർ സ്പോർട്സ് ഹബ്ബ് തളിപ്പറമ്പ ഹൈവേ സൗന്ദര്യവൽക്കരണം എൻജിനീയറിങ് സെക്ഷൻ ഓഫീസ് നവീകരണം നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ലിഫ്റ്റ് നഗരസഭ ഓപ്പൺ ജിംനേഷ്യം നഗരസഭ വനിത ഫിറ്റ്നസ് സെന്റർ ഷി ലോഡ്ജ് പുളിപ്പറമ്പ് പുഴകുളങ്ങര കുളങ്ങളുടെ നവീകരണം തുടങ്ങിയ ഒട്ടേറെ പദ്ധതി പ്രവർത്തനങ്ങൾ നിലവിലുണ്ട് കാക്കത്തോട് മലയോര ബസ്റ്റാൻഡ്, മുനിസിപ്പൽ കോമ്പൗണ്ടിൽ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ടൗൺ ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എന്നിവ ഡി പി ആർ തയ്യാറാക്കുന്ന പ്രവർത്തനത്തിലാണ്. ഇങ്ങനെ ഒട്ടേറെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നഗരസഭക്കെതിരെ സമര പ്രഹസനം നടത്തുന്നത് ഗവൺമെന്റിന്റെ വീഴ്ച മറച്ചുവെക്കാനാണെന്ന് ആർക്കാണ് അറിയാത്തത് നഗരസഭയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ തളിപ്പറമ്പിലെ നല്ലവരായ ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് കൂടി അറിയിക്കുകയാണ്. പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
murshida kongayi