തളിപ്പറമ്പ: അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി എക്സൈസ് തളിപ്പറമ്പ സർക്കിൾ തല ക്വിസ് മത്സരം തളിപ്പറമ്പ സിവിൽ സ്റ്റേഷൻ ആർ ടി ഒ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തളിപ്പറമ്പ ആർ ഡി ഒ അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ,തളിപ്പറമ്പ, ആലക്കോട്, ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിലുള്ള 40 ഹൈസ്കൂളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി മത്സരം നിയന്ത്രിച്ചു.പയ്യന്നൂർ എക്സൈസ് റെയ്ഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ നിജിഷ. കെ.പി. സ്കോറർ ആയി പ്രവർത്തിച്ചു.
അസി.എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, വിനോദ്, സനേഷ് , സൂരജ്,തളിപ്പറമ്പ റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ സജിൻ എക്സൈസ് ഡ്രൈവർ അജിത്ത്, എന്നിവർ മത്സരത്തിൽ സഹായികളായി 20 ചോദ്യങ്ങളിൽ 11 മാർക്ക് നേടി പയ്യന്നൂർ റെയ്‌ഞ്ചിലെ സെൻ്റ്.മേരീസ് ഗേൾസ് HSS ലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക പ്രസാദ് ഒന്നാം സ്ഥാനവും 10 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രിയ കുമാർ രണ്ടാം സ്ഥാനവും, 9 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ സെൻ്റ്.അഗസ്റ്റിൻ ഹൈസ്കൂളിലെ അർപ്പിത അൽഫോൻസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ടൈ ബ്രേക്കറിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ചടങ്ങിൽ വെച്ച് ബഹു. ആർ.ഡി.ഒ അജയകുമാർ വിമുക്തി നോട്ട്‌ബുക്കിൻ്റെ പ്രകാശനവും നടത്തി. ചടങ്ങിന് അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി സ്വാഗതം പറഞ്ഞു .സിവിൽ എക്സൈസ് ഓഫീസർ സൂരജ് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ അദ്ധ്യാപകരും രക്ഷിതാക്കളും ജീവനക്കാരുമായി 150 പേർ പങ്കെടുത്തു.
Excise Taliparamba circle level quiz competition