തളിപ്പറമ്പ്: നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അനധികൃത വൈദ്യുത കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് സിലാന്റ് കോപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന നൃത്ത വിദ്യാലയത്തിന് 2024 ജനുവരിയില്‍ നല്‍കിയ വൈദ്യുത കണക്ഷനാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന T MC XVII 2400 നമ്പര്‍ മുറിയുടെ പുറകുവശത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ നൃത്ത ക്ലാസ് നടത്തുന്നതിനുവേണ്ടി താത്കാലിക അനുമതി മാത്രമാണ് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന് നല്‍കിയിരുന്നത്.
എന്നാല്‍ കെട്ടിട ഉടമയുടെ അനുമതിയില്ലാതെ വ്യാജരേഖകള്‍ സമര്‍പ്പിച്ച് നിലവില്‍ വൈദ്യുത കണക്ഷനുള്ള പ്രസ്തുത മുറിയിലേക്ക് ചില വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൂടി രണ്ടാമതും വൈദ്യുത കണക്ഷന്‍ നേടിയെടുക്കുകയായിരുന്നു. വൈദ്യുത കണക്ഷന് വേണ്ടി നല്‍കിയ അപേക്ഷയോടൊപ്പം നല്‍കിയ രേഖകള്‍ വ്യാജമാണെന്നും നിലവില്‍ വൈദ്യുത കണക്ഷന്‍ ഉള്ള മുറിയില്‍ വീണ്ടും മറ്റൊരു വൈദ്യുത കണക്ഷന്‍ അനുവദിക്കരുത് എന്നും കെട്ടിട ഉടമ ഷഫീക് മുഹമ്മദ് രേഖാമൂലം വൈദ്യുത വകുപ്പില്‍ പരാതിപ്പെട്ടിട്ടും അതൊന്നും പരി്രണിക്കാതയാണ് അതിക്രമിച്ച് കയറി തളിപ്പറമ്പ് വൈദ്യുതവകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രസ്തുത മുറിയിലേക്ക് രണ്ടാമത്തെ കണക്ഷന്‍ നല്‍കിയത്.
കെട്ടിട നമ്പറോ, ഉടമയുടെ സമ്മതപത്രമോ, ഇല്ലാത്ത അപൂര്‍ണ്ണമായ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്ഷന്‍ നല്‍കിയത്. പരാതിയുമായി മുന്നോട്ട് പോയാല്‍ കോപ്ലക്‌സിലെ മുഴുവന്‍ കണക്ഷനും വിച്ഛേദിക്കുമെന്ന് ഉദ്യാഗസ്ഥര്‍ ഷഫീക് മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതായും കെട്ടിട ഉടമ പറഞ്ഞു. കണക്ഷന്‍ നല്‍കാന്‍ സാഹചര്യമൊരുക്കിയില്ലെങ്കില്‍ പാനല്‍ ബോര്‍ഡിന്റെ ഗേറ്റുകള്‍ തകര്‍ക്കാന്‍ വരെ ഇലക്ട്രിസിറ്റിയിലുള്ള ചില ഉദ്യോഗസ്ഥര്‍ തയ്യാറായെന്നും ഷെഫീഖ് പറയുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍, ചില ലൈന്‍മാന്‍മാര്‍ എന്നിവരുടെ പ്രവൃത്തിക്കെതിരെയാണ് കെട്ടിടഉടമ കേരള ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിട ഉടമയുടെയും വൈദ്യുതവകുപ്പിന്റെയും പരാതിക്കാരിയുടേയും വാദങ്ങള്‍ വിശദമായിപരിശോധിച്ച ഹൈക്കോടതി ഒറ്റ കെട്ടിട നമ്പര്‍ മാത്രമുള്ള മുറിയില്‍ രണ്ട് വൈദ്യുത കണകഷന്‍ അനുവദിക്കുന്നത് നിലവിലുള്ള വൈദ്യത നിയമപ്രകാരം തെറ്റാണ് എന്ന വിധിയാണ് പ്രസ്താവിച്ചിട്ടളളത്. ഇതിനു മുമ്പും കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പ്രസ്തുത മുറിയില്‍ അക്ഷയ സെന്റര്‍ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ശുചിമുറി ഇല്ലാതാക്കുകയും സിമന്റ് കട്ടകള്‍ ഉപയോഗിച്ച് മുറി രണ്ടായി വിഭജക്കുകയും ചെയ്തപ്പോള്‍ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുനിസിപ്പല്‍ അധികാരികള്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൊളിച്ചു കളയുകയാണ് ഉണ്ടായത്. കെട്ടിട ഉടമ ഷഫീക് മുഹമ്മദിന് വേണ്ടി അഡ്വ. പി.എസ്.ബിനു ഹാജരായി .
Nrythanjali Nrytha Vidyalaya