---
title: "താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി"
english_title: "The tipper lorry "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243293/the-tipper-lorry"
published_at: "2024-10-17T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67110a41dae45_news-card.jpg"
keywords: []
---

# താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി. വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് വച്ച് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു. 

## Article Content

കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി. വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് വച്ച് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു. 

കെട്ടിട അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് തള്ളിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, വൈസ് പ്രസിഡണ്ട് രാജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ലക്ഷ്മണൻ, എച്ച് ഐ രമ്യ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും നിക്ഷേപിച്ച മാലിന്യം മുഴുവൻ നീക്കം ചെയ്യിപ്പിക്കുകയും പത്തായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243293/the-tipper-lorry)