---
title: "തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി"
english_title: "Asha Workers Union "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243294/asha-workers-union"
published_at: "2024-10-17T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67110b37b6642_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

> **Lead Summary:** തളിപ്പറമ്പ് : ആശ വർക്കേസ് യൂണിയൻ സിഐടിയു തളിപ്പറമ്പ് ഏറിയ കമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച് ആശ വർക്കേസ് യൂണിയൻ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തളിപ്പറമ്പിൽ പ്രകടനം നടത്തിയത്.

## Article Content

തളിപ്പറമ്പ് : ആശ വർക്കേസ് യൂണിയൻ സിഐടിയു തളിപ്പറമ്പ് ഏറിയ കമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച് ആശ വർക്കേസ് യൂണിയൻ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തളിപ്പറമ്പിൽ പ്രകടനം നടത്തിയത്.

ശൈലി ആപ്പ് ചെയ്യുമ്പോൾ ഇന്റർനെറ്റ് ഫോൺ അനുവദിക്കുക,ആൾ ഒന്നിന് 20 രൂപ നൽകുക, ഹോണറേറിയം 15000 രൂപ നൽകുക, പെൻഷൻ പ്രായം 65 വയസ്സ് ആക്കുക, പിരിയുമ്പോൾ 5 ലക്ഷം രൂപ അനുവദിക്കുക, പെൻഷൻ പ്രതിമാസം 5000 രൂപ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്ക് യൂണിയൻ മാർച്ച് നടത്തുന്നത്. CITU ഏരിയ സെക്രട്ടറി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു.ഏരിയ ട്രഷറർ പ്രേമാവതി അധ്യക്ഷത വഹിച്ചു. സി അനിത, രമ, പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243294/asha-workers-union)