---
title: "നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും"
english_title: "MV Govindan rejected PP Divya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243249/mv-govindan-rejected-pp-divya"
published_at: "2024-10-17T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710d957a7475_Untitled-2-web.jpg"
keywords: []
---

# നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

> **Lead Summary:** **കണ്ണൂർ:** എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**കണ്ണൂർ:** എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം. കണ്ണൂരിലെയും പത്തനംതിട്ടയിലേയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243249/mv-govindan-rejected-pp-divya)