---
title: "വെള്ളാരം പാറയിലെ പോലീസ് ഡംബിങ്  ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം"
english_title: "fire at vellarampara police dumbing ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22029/fire-at-vellarampara-police-dumbing-ground"
published_at: "2022-01-21T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eab06d93086_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# വെള്ളാരം പാറയിലെ പോലീസ് ഡംബിങ്  ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം

> **Lead Summary:** **തളിപ്പറമ്പ്: **ഇന്ന് വൈകുന്നേരം നാല് മണിയോടെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **ഇന്ന് വൈകുന്നേരം നാല് മണിയോടെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

വിവിധ കേസുകളിൽപെട്ട് പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങളും അപകടത്തില്‍പെട്ട വാഹനങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മണല്‍ലോറികളും ഇക്കൂട്ടത്തിലുണ്ട്. തൊട്ടടുത്ത പറമ്പില്‍ പ്രത്യക്ഷപ്പെട്ട തീ വളരെ പെട്ടെന്ന് ഡംപിംഗ് യാര്‍ഡിലെ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ രണ്ടരമണിക്കൂറിലെറെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22029/fire-at-vellarampara-police-dumbing-ground)