പരിയാരം: എസ് എസ് എഫ് പരിയാരം സെക്ടർ 31-ാമത് എഡിഷൻ സാഹിത്യോത്സവ് വായാട് വെച്ച് നടന്നു. സെക്ടർ പ്രസിഡന്റ് ബിശ്ർ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി ബിലാൽ അമാനി സന്ദേശ പ്രഭാഷണം നടത്തി.

സി ജമാലുദ്ദീൻ ലത്തീഫി സമാപന സംഗമം ഉദ്ഘാടനം ചെയ്തു.9 യൂണിറ്റുകളിൽ നിന്നായി 98 ഇനങ്ങളിൽ 300 വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ വായാട്, തിരുവട്ടൂർ, പുളിയൂൽ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശിബിലി പി വി തിരുവട്ടൂർ കലാ പ്രതിഭയായും മിദ്ലാജ് കോരൻപീടിക സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.പി കെ വി അബ്ദു ശുക്കൂർ സഅദി, ശുഹൈബ് വായാട്,എം അബ്ദുൽ സലാം മൗലവി, എന്നിവർ അവാർഡ് വിതരണം നടത്തി.അനസ് ബാഖവി, ടി പി പി അബ്ദുള്ള കുട്ടി,അബ്ദുൽ സത്താർ പി എം,സബ്‌റത്ത് അലി,അബ്ദുള്ള കെ പി,അമീർ കുറ്റ്യേരി പങ്കെടുത്തു.
SSF Pariyaram Sector Literary Festival