പരിയാരം : മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡൻ്റ് വി.വി. കൃഷ്ണൻ നായർ 40-ാം ചരമവാർഷികദിനാചരണത്തിൻ്റെഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ ഉദ്ഘാടനം ചെയ്തു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ വിജയൻ മാസ്റ്റർ,ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ, എ.ടി ജനാർദ്ദനൻ ,വി വി സി ബാലൻ ,കെ എം രവീന്ദ്രൻ, ഒ.ജെ സെബാസ്റ്റ്യൻ,പി വി ഗോപാലൻ,പി വിനോദ് മാസ്റ്റർ, പി രഞ്ജിത്ത്,എം വി രാജൻ എന്നിവർ പ്രസംഗിച്ചു.
VV Krishnan Nair