കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി
Jul 1, 2024 09:36 PM | By Sufaija PP

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകിതടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും സ്കൂൾ SPC സൂപ്പർ സീനിയർ കാഡറ്റുമായ പ്രതിഭ എല്ലാവർക്കും മാതൃകയായി. ഇന്നലെ പയ്യാവൂരിലെ നിഖിൽ അഗസ്റ്റ്യൻ എന്ന യുവാവിൻ്റെ പണവും ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉള്ള പേഴ്സാണ് പ്രതിഭയ്ക്ക് കളഞ്ഞു കിട്ടിയത്. പോലീസ് സ്റ്റേഷനിൽ നേരിട്ട് വിവരം അറിയിച്ച്, യഥാർത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കാൻ ഈ 'കുട്ടിപോലീസ് ' മനസ്സും ധൈര്യവും കാണിച്ചു.

ഇന്ന് എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ. പ്രസാദ് സ്കൂളിൽ നേരിട്ടെത്തി പ്രതിഭയിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. അച്ചടക്കവും മൂല്യബോധവും വളർത്തി മറ്റു കുട്ടികൾക്ക് കൂടി മാതൃകയാവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നു എന്ന് പ്രതിഭ തൻ്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു തന്നു.

പുതിയ അധ്യയന വർഷത്തിൽ ജൂനിയർ കേഡറ്റുകളായി വന്നവർക്ക് ഈ ചടങ്ങ് പുത്തൻ അനുഭവവും ആവേശവും നൽകി. പേഴ്സ് തിരിച്ചു നൽകിയ സത്യസന്ധതയ്ക്ക് സമ്മാനപ്പൊതിയുമായി നിഖിൽ അഗസ്റ്റ്യൻ വന്നത് ഇരട്ടി മധുരമായി.

Student

Next TV

Related Stories
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Jul 3, 2024 10:17 PM

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു...

Read More >>
തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിനിടെ വാഷുമായി യുവാവ് പിടിയിലായി

Jul 3, 2024 09:05 PM

തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിനിടെ വാഷുമായി യുവാവ് പിടിയിലായി

തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിനിടെ വാഷുമായി യുവാവ്...

Read More >>
കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍

Jul 3, 2024 08:58 PM

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം...

Read More >>
എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

Jul 3, 2024 08:56 PM

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ; കെ.സുധാകരന്‍

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണo ;...

Read More >>
പിലാത്തറ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം

Jul 3, 2024 08:52 PM

പിലാത്തറ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം

പിലാത്തറ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച്...

Read More >>
ന്യുനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

Jul 3, 2024 08:46 PM

ന്യുനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

ന്യുനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
Top Stories










News Roundup