---
title: "ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ തീവണ്ടി ജൂലായ് രണ്ട് മുതൽ"
english_title: "New passenger train on Shornur-Kannur route from July 2"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216568/new-passenger-train-on-shornur-kannur-route-from-july-2"
published_at: "2024-07-01T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682bbb3d7692_Untitled-2-web.jpg"
keywords: []
---

# ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ തീവണ്ടി ജൂലായ് രണ്ട് മുതൽ

> **Lead Summary:** **കണ്ണൂർ: **തിരക്ക് കുറയ്ക്കാൻ ജൂലായ് രണ്ട് മുതൽ ഷൊർണൂർ കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസം പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ കണ്ണൂർ വണ്ടി ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ ഷൊർണൂർ വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. പത്ത് ജനറൽ കോച്ചുകളുള്ള വണ്ടി തത്‌കാലം ഒരു മാസത്തേക്കാണ്.

## Article Content

**കണ്ണൂർ: **തിരക്ക് കുറയ്ക്കാൻ ജൂലായ് രണ്ട് മുതൽ ഷൊർണൂർ കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസം പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ കണ്ണൂർ വണ്ടി ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ ഷൊർണൂർ വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. പത്ത് ജനറൽ കോച്ചുകളുള്ള വണ്ടി തത്‌കാലം ഒരു മാസത്തേക്കാണ്.

വൈകിട്ട് 3.40-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്പി 3.54, കുറ്റിപ്പുറം 4.13, തിരൂർ 4.31, താനൂർ 4.41, പരപ്പനങ്ങാടി 4.49, ഫറൂഖ് 5.15, കോഴിക്കോട് 5.30, കൊയിലാണ്ടി 6.01, വടകര 6.20, മാഹി 6.33, തലശ്ശേരി 6.48 എന്ന സമയക്രമത്തിൽ 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി 8.25, മാഹി 8.36, വടകര 8.47, കൊയിലാണ്ടി 9.09, കോഴിക്കോട് 9.45, ഫറൂഖ് 10.05, പരപ്പനങ്ങാടി 10.17, താനൂർ 10.26, തിരൂർ 10.34, കുറ്റിപ്പുറം 10.49, പട്ടാമ്പി 11.01 എന്ന സമയക്രമത്തിൽ 12.30-ന് ഷൊർണൂരെത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216568/new-passenger-train-on-shornur-kannur-route-from-july-2)