---
title: "ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു"
english_title: "shuttle tournament was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216584/shuttle-tournament-was-organized"
published_at: "2024-07-01T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c98c37773_Untitled-2-web.jpg"
keywords: []
---

# ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു

> **Lead Summary:** കേരള പോലീസ് അസോസിയേഷൻ 38-മത് കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ഷട്ടിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. രാജേഷ്.എൻ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.വിജിലൻസ് IP സുനിൽ കുമാർ,ഷട്ടിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

## Article Content

കേരള പോലീസ് അസോസിയേഷൻ 38-മത് കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ഷട്ടിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. രാജേഷ്.എൻ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.വിജിലൻസ് IP സുനിൽ കുമാർ,ഷട്ടിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

KPA ജില്ലാ സെക്രട്ടറി സീനീഷ്.വി, പ്രസിഡന്റ് സന്ദീപ് കുമാർ.വി.വി, മുകേഷ്. എൻ.എം, വിനു.എസ്.ടി എന്നിവർ സന്നിഹിതരായി. സുകേഷ്.കെ.സി സ്വാഗതവും, സംഘാടകസമിതി ചെയർമാൻ വിജേഷ് ചെല്ലട്ടന്‍ നന്ദിയും പറഞ്ഞു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഗിരീഷ് - വിജിത്ത് ടീമിനെ പരാജയപ്പെടുത്തി അനിൽ.പി - ജിജിൻ രാജ് ടീം ചാമ്പ്യന്മാരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216584/shuttle-tournament-was-organized)