പരിയാരം : കർഷകർ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് പി കോരൻ നമ്പ്യാരുടെ എട്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കർഷകർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ എം രവീന്ദ്രൻ,വിവിസി ബാലൻ,പി വി ഗോപാലൻ എം വി രാജൻ ,പി വിനോദ്, പി വി ദിനേശൻ, വി. വി മണികണ്ഠൻ , ഇ . വി നാരായണൻ എന്നിവർ പ്രസംഗിച്ചു.
p koran nambiar