പരിയാരം: പരിയാരത്ത് നോമിനേഷനിടെ പരസ്പരം ഏറ്റുമുട്ടിയ എസ്എഫ്ഐ, എം എസ് എഫ് പ്രവർത്തകരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ചെമ്പേരിയിലെ പേരക്കാട്ട് പൊതിയില്‍ ജോയല്‍ തോമസ്(25), പാനൂര്‍ പുത്തൂരിലെ കളത്തില്‍ വീട്ടില്‍ ശരത്ത്(26), പിണറായി ഒയിലിക്കരയിലെ നവനീതം വീട്ടില്‍ കെ.നിവേദ്((26), എം.എസ്.എഫ് പ്രവര്‍ത്തകരായ ഏഴോം അടിപ്പാലത്തെ കുട്ടുവന്‍ വീട്ടില്‍ കെ.തസ്ലിം(26), കുപ്പം ഖദീജ മന്‍സിലില്‍ കെ.വി.ഫായിസ്(25) എന്നിവരെയാണ് പരിയാരം എസ്.എച്ച്.ഒ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രികാസമര്‍പ്പണം നടക്കുന്ന ഇന്നലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ് എഫ് ഐ, എം എസ് എഫ് നേതാകളെ കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്തത്. നോമിനേഷന്‍ സമര്‍പ്പണം പൂര്‍ത്തിയായതോടെ പോലീസ് ഇവരെ വിട്ടയച്ചു. 29 നാണ് മെഡിക്കല്‍ കോളേജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ പോലീസ് കാമ്പസില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Five students who are SFI and MSF activists have been arrested