ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Jun 21, 2024 09:47 PM | By Sufaija PP

പയ്യന്നൂർ: കരിവെള്ളൂര്‍ കുണിയനില്‍ ബി ജെ പി പ്രവർത്തകൻ്റെ വീട്ടിൽ പൊതുയോഗം നടക്കവേ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയെന്ന പരാതിയില്‍ 106 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് കരിവെള്ളൂരിലെ സി.പി.അനീഷ്, കരിവെള്ളൂർസര്‍വീസ് ബാങ്ക് ജീവനക്കാരനായ പ്രശോഭ്, തെക്കേ മണക്കാട്ടെ ഗിരീഷ്, കൂക്കാനത്തെ പി.രമേശന്‍, മാലാപ്പിലെ അരുണ്‍, കരിവെള്ളൂരിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

കരിവെള്ളൂര്‍ കുണിയനില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുണിയനിലെ ബി ജെ പി ഭാരവാഹി കുണ്ടത്തില്‍ ബാലന്റെ വീട്ടില്‍ യോഗം നടക്കവേ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പ്രദേശത്ത് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

യോഗം നടക്കുന്ന വീട് വളയുകയും പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും പറയുന്നു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യമാണ് അക്രമത്തിന് പിന്നിലെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ സംഭവസ്ഥലത്ത് പരിശോധിച്ച ഡിവൈഎസ്.പി.എ .ഉമേഷും സംഘവും സംഭവസ്ഥലത്ത് നിന്നും ഒരു വടിവാളും രണ്ട് ഇരുമ്പ് ദണ്ഡും കണ്ടെത്തിയിട്ടുണ്ട്.ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.

Case filed against 106 CPM workers

Next TV

Related Stories
ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jun 27, 2024 10:16 PM

ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ...

Read More >>
അക്കിപ്പറമ്പ് യുപി സ്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Jun 27, 2024 09:26 PM

അക്കിപ്പറമ്പ് യുപി സ്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

അക്കിപ്പറമ്പ് യുപി സ്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണ പരിപാടി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബിരുദ പഠനത്തിലുള്ള ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

Jun 27, 2024 09:22 PM

പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബിരുദ പഠനത്തിലുള്ള ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബിരുദ പഠനത്തിലുള്ള ലാപ്പ്ടോപ്പുകൾ വിതരണം...

Read More >>
ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

Jun 27, 2024 09:15 PM

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം...

Read More >>
ഉയർന്ന തിരമാല; അഞ്ച് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത നിർദേശം

Jun 27, 2024 09:09 PM

ഉയർന്ന തിരമാല; അഞ്ച് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത നിർദേശം

ഉയർന്ന തിരമാല; അഞ്ച് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത...

Read More >>
കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കും. മന്ത്രി വീണാ ജോർജ്ജ്

Jun 27, 2024 09:03 PM

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കും. മന്ത്രി വീണാ ജോർജ്ജ്

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കും. മന്ത്രി വീണാ...

Read More >>
Top Stories

News Roundup