പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി
Jun 21, 2024 05:23 PM | By Sufaija PP

പരിയാരം: ഹൃദയ പരിശോധനയ്ക്കും, ആൻ്റിയോ പ്ലാസ്റ്റി ചെയ്യുവാനും ഉപയോഗിക്കുന്ന കാത്ത് ലാബ് തകരാറിലായതോടെ ഹൃദയ രോഗികൾ ദുരിതത്തിലായി. ബൈപാസ് ശസ്ത്രക്രിയക്ക് പുറമെ ആൻജിയോ പ്ലാസ്റ്റിയും മുടങ്ങിയതോടെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ഹൃദയാലയത്തിൻ്റെ താളം തെറ്റിയ നിലയിലാണ്. മൂന്ന് കാത്ത് ലാബാണ് കണ്ണൂർ ഗവ മെഡിക്കൽ കോളേജിലുളളത് അതിൽ ഒന്ന് 15 വർഷത്തെ കാലപ്പഴക്കത്താലും, തകരാറുകൾ കാരണവും പ്രവർത്തിക്കുന്നില്ല ,രണ്ടാമത്തെ കാത്ത് ലാബിന് 12 വർഷത്തെ പഴക്കമുണ്ട് ഇതിൽ നവീകരണത്തിൻ്റെ ഭാഗമായി എസി സൗകര്യം ഇല്ലാത്തതിനാൽ ഇതും പ്രവർത്തിക്കുന്നില്ല.

നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് രണ്ടര വർഷം മുൻപ് സ്ഥാപിച്ച കാത്ത് ലാബ് ആയിരുന്നു.കഴിഞ്ഞ ദിവസം ഇതും തകരാറിലായതോടെയാണ് ഹൃദയശസ്ത്രക്രിയ പൂർണമായും നിലച്ചത്.ഇതോട് കൂടി കൂട്ട ഡിസ്ചാർജാണ് ഇന്നലെ മെഡിക്കൽ കോളേജിൽ നടന്നത്.ശസ്ത്രക്രിയയും, പരിശോധനയും നിലച്ചതോടെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.ഇത് സാധാരണക്കാരായ രോഗികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇനി എന്താണ് വേണ്ടതെന്ന് തങ്ങൾക്ക് അറിയില്ല എന്നും സ്വകാര്യ ഹോസ്പിറ്റലിനെ ആശ്രയിക്കാൻ തക്ക സാമ്പത്തിക ശേഷി തങ്ങൾക്കില്ല എന്ന് ഒരു രോഗികൾ കണ്ണീരോടെ പറയുന്നതിനും മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു.

26 രോഗികളേയാണ് കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത്ത്. കാത്ത് ലാബിൻ്റെ പ്രവർത്തനം തകരാറിലായതിനാലാണ് ആൻജിയോപ്ലാസ്റ്റി തടസ്സപ്പെടാൻ കാരണം.കാത്ത് ലാബ് മിഷ്യൻ്റെ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട് തകരാറിലായ സ്പെയർപാട്സ് സിംഗപ്പൂരിൽ നിന്ന് വരേണ്ടതാണ് അതിനുള്ള നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ അത് എത്തിച്ചേരും, അത് കൂടാതെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എസി സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തിക്കാത്ത മറ്റൊരു കാത്ത് ലാബിൽ സ്പിളിറ്റഡ് എസി സജ്ജീകരിച്ച് കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് .രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആൻജിയോ പ്ലാസ്റ്റി ആരംഭിക്കുവാനാകുമെന്നാണ് കരുതുന്നതെന്നും കണ്ണൂർ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപ് പറഞ്ഞു

Pariyaram Kannur Government Medical College

Next TV

Related Stories
നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

Sep 20, 2024 10:12 PM

നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് യുവാവ്...

Read More >>
മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

Sep 20, 2024 10:09 PM

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ...

Read More >>
ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

Sep 20, 2024 09:56 PM

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ...

Read More >>
സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

Sep 20, 2024 09:21 PM

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി...

Read More >>
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

Sep 20, 2024 09:19 PM

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
Top Stories