---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും വെബ്സൈറ്റ് പ്രകാശനവും നാളെ"
english_title: "Kuttiatur Panchayat Service Cooperative Bank"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212429/kuttiatur-panchayat-service-cooperative-bank"
published_at: "2024-06-15T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da2acf3731_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും വെബ്സൈറ്റ് പ്രകാശനവും നാളെ

> **Lead Summary:** കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും 16.06.2024 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും.

## Article Content

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും 16.06.2024 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും.

ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അനുമോദനം നൽകും. റിസ്ക് ഫണ്ട് വിതരണം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ എൻ.ബിന്ദു നിർവ്വഹിക്കും. സോളാർ വായ്പാ വിതരണം സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ, തളിപ്പറമ്പ് എം.വി.സുരേഷ് ബാബു നിർവ്വഹിക്കും. ബേങ്കിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്ത അരിയുടെ വിതരണോൽഘാടനം കൃഷി ഓഫീസർ എ.കെ.സുരേഷ്‌ബാബു നിർവ്വഹിക്കും. മുഴുവനാളുകളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212429/kuttiatur-panchayat-service-cooperative-bank)