---
title: "യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: കരിപ്പൂർ-ജിദ്ദ വിമാനം കണ്ണൂരിലിറക്കി"
english_title: "indigo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213742/indigo"
published_at: "2024-06-21T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675363a2a4a5_Untitled-2-web.jpg"
keywords: []
---

# യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: കരിപ്പൂർ-ജിദ്ദ വിമാനം കണ്ണൂരിലിറക്കി

> **Lead Summary:** **മട്ടന്നൂർ: **യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. ബുധനാഴ്ച രാത്രി 9.45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനമാണ് 11.05-ഓടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.

## Article Content

**മട്ടന്നൂർ: **യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. ബുധനാഴ്ച രാത്രി 9.45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനമാണ് 11.05-ഓടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലപ്പുറം സ്വദേശിനിക്ക് വിമാന താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരിയെ ഇറക്കിയ ശേഷം വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. യാത്രക്കാരിയെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213742/indigo)