ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് ജാമ്യം

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് ജാമ്യം
Jun 15, 2024 04:27 PM | By Sufaija PP

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്  പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്.

മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.

Bail for Satyabhama

Next TV

Related Stories
ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Jun 21, 2024 09:47 PM

ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ബിജെപി പ്രവർത്തകർക്ക്‌ നേരെ ആക്രമം നടത്തി എന്ന പരാതിയിൽ 106 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jun 21, 2024 09:44 PM

തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും...

Read More >>
'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ ജോര്‍ജ്

Jun 21, 2024 09:13 PM

'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ ജോര്‍ജ്

'സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും' വീണാ...

Read More >>
ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി

Jun 21, 2024 09:12 PM

ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി

ലോഡ്ജിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ...

Read More >>
ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്

Jun 21, 2024 08:50 PM

ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്

ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ റെഡ്...

Read More >>
പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

Jun 21, 2024 05:23 PM

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട്...

Read More >>
Top Stories