മാലിന്യം കണ്ടൽക്കാടിലേക്ക്; നാഷണൽ ഹൈവേ കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ

മാലിന്യം കണ്ടൽക്കാടിലേക്ക്; നാഷണൽ ഹൈവേ കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ
Jun 12, 2024 10:04 PM | By Sufaija PP

കണ്ണൂർ: മാലിന്യം കണ്ടൽക്കാടിലേക്ക് നാഷണൽ ഹൈവേ കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ . മാലിന്യ സംസ്കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാതയുടെ നിർമ്മാണ ചുമതലയുടെ കരാർ ഏറ്റെടുത്ത വിശ്വ സമുദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അരലക്ഷം രൂപ പിഴ ചുമത്തി.

പാപ്പിനിശ്ശേരി തുരുത്തിയിലുള്ള വർക്ക് സൈറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തുംജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.ഭക്ഷണശാലയിലെ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്.പരിസരവാസികളുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്തെത്തിയത്. ഭക്ഷണശാലയിലെ മലിനജലം നേരിട്ട് പുഴയോരത്തെ കണ്ടൽക്കാട്ടിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

കുപ്പികൾ, പ്ളാസ്റ്റിക് കവറുകൾ, സിമൻ്റ് ചാക്കുക, കൈയ്യുറകൾ, കുടിവെള്ളക്കുപ്പികൾ എന്നിവയും കണ്ടൽക്കാട്ടിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി. തൊഴിലാളികളുടെ താമസ സ്ഥലത്തിന് പിറകിൽ സെപ്റ്റിക് ടാങ്ക് പെെപ്പ് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് വിശ്വസമുദ്രാ കമ്പനിക്ക് അമ്പതിനായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. കണ്ടൽക്കാട്ടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ 7 ദിവസത്തിനകം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും സ്ക്വാഡ് നിർദ്ദേശിച്ചു. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പി.പി അഷ്റഫ്, ഇ പി . സുധീഷ്, കെ. ആർ.അജയകുമാർ,ഷെരികുൽ അൻസാർ, എൻ പ്രീജിത്, ടി ദിവാകരൻ എന്നിവർ പങ്കെടുത്തു.

Garbage

Next TV

Related Stories
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 05:32 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

Sep 28, 2024 05:28 PM

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ്...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:03 PM

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ...

Read More >>
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

Sep 28, 2024 01:44 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ...

Read More >>
അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

Sep 28, 2024 01:42 PM

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക്...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
Top Stories

News Roundup