ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍

 ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍
Jun 11, 2024 02:44 PM | By Sufaija PP

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയിരുത്തി മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനമെന്നും പി ജയരാജന്‍ പറഞ്ഞു.

പാനൂരില്‍ പി കെ കുഞ്ഞനന്തന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി ജയരാജന്‍. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ശരിയായ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍, നാം ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായാല്‍, തീര്‍ച്ചയായിട്ടും നമുക്ക് ഇനിയും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് വേണ്ടതെന്നും പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി നിരാശാജനകമെന്നും, ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്ന് സിപിഎം പിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

p jayarajan

Next TV

Related Stories
പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

Apr 29, 2025 08:07 PM

പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി...

Read More >>
സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Apr 29, 2025 08:04 PM

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി...

Read More >>
 വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ് പിടിയിലായി

Apr 29, 2025 08:01 PM

വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ് പിടിയിലായി

വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ്...

Read More >>
തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് വാർഷികാഘോഷം നടന്നു

Apr 29, 2025 07:55 PM

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് വാർഷികാഘോഷം നടന്നു

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് വാർഷികാഘോഷം...

Read More >>
തരിശ്ശുരഹിത ആന്തൂർ:  സംഘാടകസമിതി രൂപീകരിച്ചു

Apr 29, 2025 06:41 PM

തരിശ്ശുരഹിത ആന്തൂർ: സംഘാടകസമിതി രൂപീകരിച്ചു

തരിശ്ശുരഹുത ആന്തൂർ സംഘാടകസമിതി...

Read More >>
Top Stories

News Roundup