കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു

കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു
Jun 7, 2024 08:17 PM | By Thaliparambu Admin

 ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് താഴേക്ക് പതിച്ചു. 

മുട്ടോളം പാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്‍റെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്. അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടത്തുന്നയിടത്തും ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ - ആറ്റടപ്പ റോഡിൽ സമീപം ആഴത്തിൽ കുഴിയെടുത്തിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഷൈനുവും കുടുംബവും ഒരാഴ്ച മുമ്പാണ് വാടക വീട്ടിലേക്ക് താമസം മാറിയത്.

അപകട സമയത്തിന് തൊട്ടുമുമ്പാണ് വീട്ടിലെ സാധനങ്ങൾ മാറ്റിയത്. വീട്ടുസാധനം കയറ്റിയ വാഹനം പോയതിന് തൊട്ടു പിന്നാലെ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.

സമീപത്തെ വീട്ടുമതിലും ഇടിഞ്ഞു. സംഭവ സ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പും സന്ദർശിച്ചു.

house-collapsed-during-construction-national-highway

Next TV

Related Stories
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി:  മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ

Jun 15, 2024 09:47 PM

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി: മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി: മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി...

Read More >>
തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

Jun 15, 2024 09:45 PM

തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024...

Read More >>
Top Stories