തളിപ്പറമ്പ്: നിങ്ങൾ കിണറിനും കൃഷി ആവശ്യങ്ങൾക്കുമായി പ്ലാസ്റ്റിക് വലകൾ ഉപയോഗിക്കുന്നവരാണോ? അത്തരത്തിലുള്ള വലകൾ ഉപയോഗത്തിനുശേഷം പറമ്പിലും പൊതുസ്ഥലങ്ങളിലുമായി വലിച്ചെറിയാറുണ്ടോ? അങ്ങനെ വലിച്ചെറിയപ്പെട്ട വലകളിൽ പലപ്പോഴും പാമ്പുകൾ കുടുങ്ങാറുണ്ട്. പാമ്പ് വലയിൽ കുടുങ്ങിയത് അറിയാതെ നമ്മൾ വലയുടെ അടുത്ത് പോവുകയാണെങ്കിൽ പാമ്പിൻ്റെ കടി ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
ളിപ്പറമ്പ് മന്ന സെയ്ദ് നഗറിൽ ജസീറയുടെ വീട്ടുപറമ്പിൽ വലിച്ചെറിയപ്പെട്ട വലയിൽ കുടുങ്ങിയ ചേരയെ വനംവകുപ്പിന്റെയും മലബാർ അവയർനസ് ആൻ്റ് റെസ്ക്യു സെൻ്റർ വൈൽഡ് ലൈഫിന്റെയും വന്യജീവി സംരക്ഷക നായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി വലമുറിച്ച് മാറ്റി പാമ്പിനെ രക്ഷപ്പെടുത്തി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. ഇങ്ങനെ ഉപയോഗ ശൂന്യമായ വലകൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉപയോഗത്തിനുശേഷം മുൻസിപ്പാലിറ്റിയുടെയോ പഞ്ചായ'ത്തിന്റെയോ ഹരിത സേന അംഗങ്ങൾക്ക് നൽകി പ്രകൃതിയോട് സഹകരിക്കുക.
snake