---
title: "സീതി സാഹിബ്‌ സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഗൂസ്ബേറിയൻസ് പ്രതിഭകളെ അനുമോദിച്ചു"
english_title: "Seeti Sahib School Alumni Association Goosebarians felicitates talents"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207368/seeti-sahib-school-alumni-association-goosebarians-felicitates-talents"
published_at: "2024-05-24T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650a99565ba2_news-card.jpg"
keywords: []
---

# സീതി സാഹിബ്‌ സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഗൂസ്ബേറിയൻസ് പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** 2023-24 എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ സീതി സാഹിബ്‌ ഹൈ സ്കൂൾ 2004-05 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങളുടെ മക്കളിൽ നിന്നും വിജയമുദ്ര ചാർത്തിയ പ്രതിഭകളെ ബാച്ച് കൂട്ടായ്മയായ 'ഗൂസ്ബേറിയൻസ്' ഉപഹാരം നൽകി അനുമോദിച്ചു.സീതി സാഹിബ്‌ എച്ച്.എസ്.എസ് പുതിയ പ്രധാനാധ്യാപകനായി ചുമതലയേറ്റ മുഹമ്മദ്‌കുഞ്ഞി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിന്റെ ഉദ്ഘാടനവും ഇദ്ദേഹം നിർവഹിച്ചു.

## Article Content

2023-24 എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ സീതി സാഹിബ്‌ ഹൈ സ്കൂൾ 2004-05 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങളുടെ മക്കളിൽ നിന്നും വിജയമുദ്ര ചാർത്തിയ പ്രതിഭകളെ ബാച്ച് കൂട്ടായ്മയായ 'ഗൂസ്ബേറിയൻസ്' ഉപഹാരം നൽകി അനുമോദിച്ചു.സീതി സാഹിബ്‌ എച്ച്.എസ്.എസ് പുതിയ പ്രധാനാധ്യാപകനായി ചുമതലയേറ്റ മുഹമ്മദ്‌കുഞ്ഞി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിന്റെ ഉദ്ഘാടനവും ഇദ്ദേഹം നിർവഹിച്ചു.

പയ്യന്നൂർ കോളേജ് അസി.പ്രൊഫസർ കെ മുഹമ്മദ്‌ ത്വയ്യിബ് കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.ഗൂസ്ബേറിയൻസ് കൂട്ടായ്മ ട്രഷറർ ബഷീർ തോട്ടീക്കൽ അധ്യക്ഷത വഹിച്ചു.അംഗങ്ങളായ സി ശിഹാബ്,നുബൈദ്,മർഷി,അഫീഫ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207368/seeti-sahib-school-alumni-association-goosebarians-felicitates-talents)