പരിയാരം: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് പിഴ ചുമത്തി . കോൺക്രീറ്റ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ -അജൈവ മാലിന്യങ്ങൾ എന്നിവ തരംതിരിക്കാതെ കാമ്പസിൽ പലയിടത്തായി കൂട്ടിയിട്ട് അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനാണ് പഞ്ചായത്തീരാജ് നിയമപ്രകാരം 5000രൂപ പിഴ ചുമത്തിയത്.മെഡിക്കൽ കോളേജ് പരിസരത്ത് ശുചിമുറി മാലിന്യം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നു എന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.പ്രസ്തുത പ്രശ്നം താൽക്കാലികമായി പരിഹരിച്ചതായി സ്ക്വാഡ് നിരീക്ഷിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരം സംവിധാനം ഇതിനായി ഏർപ്പെടുത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ ഉറപ്പു നൽകി.തുടർനടപടികൾക്കായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് നിർദ്ദേദശം നൽകി .
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി.പി അഷ്‌റഫ്,നിതിൻ വത്സലൻ, സി.കെ ദിബിൽ ,കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് സീനിയർ ക്ലാർക്ക് ടി. ജലജ എന്നിവർ പങ്കെടുത്തു .
Fine