കണ്ണൂര്‍ ഹജ്ജ് ക്യാമ്പ്: ഉദ്ഘാടനം 31ന്

കണ്ണൂര്‍ ഹജ്ജ് ക്യാമ്പ്: ഉദ്ഘാടനം 31ന്
May 23, 2024 09:03 PM | By Sufaija PP

കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്കു വേണ്ടിയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമായി. വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ മെയ് 31 മുതല്‍ ഹജ്ജ് ക്യാമ്പ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനും എഡിഎം കെ നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ പൂര്‍ത്തികരിച്ച പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 31 ന് വൈകിട്ട് നാലു മണിക്ക് നടക്കും. എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 10 വരെ ഒമ്പത് ഫ്‌ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകും. 3261 ഹാജിമാര്‍ ഇവിടെനിന്നും യാത്ര ചെയ്യും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുക. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ 5.55 നാണ് ആദ്യ സര്‍വീസ് പുറപ്പെടുക.

ഹജ്ജ് ക്യാമ്പിലേക്കാവശ്യമായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവും ആവശ്യത്തിനു മരുന്നും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.

hajj camp

Next TV

Related Stories
സി​പി​എ​മ്മി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് എം.​വി.​ജ​യ​രാ​ജ​ൻ

Jun 25, 2024 09:27 PM

സി​പി​എ​മ്മി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് എം.​വി.​ജ​യ​രാ​ജ​ൻ

സി​പി​എ​മ്മി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി...

Read More >>
ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം

Jun 25, 2024 09:20 PM

ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം

ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു...

Read More >>
മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി

Jun 25, 2024 06:02 PM

മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ നിര്യാതനായി

മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ...

Read More >>
വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി യുനീക്ക് ഗ്രന്ഥാലയം വായനശാല പുസ്തക ചർച്ച സംഘടിപ്പിച്ചു

Jun 25, 2024 05:58 PM

വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി യുനീക്ക് ഗ്രന്ഥാലയം വായനശാല പുസ്തക ചർച്ച സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി യുനീക്ക് ഗ്രന്ഥാലയം & വായനശാല പുസ്തക ചർച്ച...

Read More >>
ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2024 04:21 PM

ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല

Jun 25, 2024 04:19 PM

അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല

അരവിന്ദ് കെജ്രിവാളിന്...

Read More >>
Top Stories