ചക്രവാതച്ചുഴി; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത
May 23, 2024 10:58 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റോട്കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മെയ് 23 മുതല്‍ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍അതി ശക്തമായ മഴക്കും, മെയ് 23 മുതല്‍ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദം നിലനില്‍ക്കുന്നു .

വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം മെയ് 24 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

Heavy rain is likely in nine districts

Next TV

Related Stories
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 23, 2024 09:28 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Jun 23, 2024 09:01 PM

ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ...

Read More >>
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി

Jun 23, 2024 09:00 PM

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ് നൽകി

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ കണ്ണൂർ ബാലകൃഷ്ണ‌ൻ മാസ്റ്റർക്ക് ആദരവ്...

Read More >>
തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 23, 2024 08:47 PM

തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തരിയേരി സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

Jun 23, 2024 08:38 PM

‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ്...

Read More >>
 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 23, 2024 06:25 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup