---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214392/felicitated"
published_at: "2024-06-23T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66784677e1955_IMG-20240623-WA0138.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2023-24 വർഷം നീറ്റ് - ജെ ഇ ഇ പരീക്ഷകളിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലുo ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .

## Article Content

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2023-24 വർഷം നീറ്റ് - ജെ ഇ ഇ പരീക്ഷകളിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലുo ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .

ദേശീയ ഹിന്ദി അധ്യാപകരത്നo അവാർഡ് ജേതാവ് പി പി രതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് എം രമണൻ അദ്ധ്യക്ഷത വഹിച്ചു .തളിപ്പറമ്പ യുപി സ്ക്കൂൾ പ്രഥമ അധ്യാപകൻ കെ പി രഘുനാഥൻ മാസ്റ്റർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ടി രോഷിൽ സ്വാഗതവും ട്രഷറർ പി സുമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214392/felicitated)