---
title: "ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "New office bearers of Lions Club Cherukunn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214383/new-office-bearers-of-lions-club-cherukunn"
published_at: "2024-06-23T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66784020ba25f_Untitled-2-web.jpg"
keywords: []
---

# ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്ലബ്‌ ഹാളിൽ വെച്ചുനടന്ന സ്ഥാനമേൽക്കൽ ചടങ്ങ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് എൽ. സി.ഐ.എഫ്. കോർഡിനേറ്ററും മുൻ ഡിസ്ട്രിക്ട് ഗവർണ്ണറുമായ ഡോ. എസ്. രാജീവ്‌ ഉദ്ഘാടനം ചെയ്തു. ഏറെ വ്യത്യസ്ഥമായ പ്രവർത്തനങ്ങളാണ് ചെറുകുന്ന് ലയൺസ് ക്ലബ് പ്രസിഡണ്ട് പികെ. മുരളീധരന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

## Article Content

ലയൺസ് ക്ലബ്‌ ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്ലബ്‌ ഹാളിൽ വെച്ചുനടന്ന സ്ഥാനമേൽക്കൽ ചടങ്ങ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് എൽ. സി.ഐ.എഫ്. കോർഡിനേറ്ററും മുൻ ഡിസ്ട്രിക്ട് ഗവർണ്ണറുമായ ഡോ. എസ്. രാജീവ്‌ ഉദ്ഘാടനം ചെയ്തു. ഏറെ വ്യത്യസ്ഥമായ പ്രവർത്തനങ്ങളാണ് ചെറുകുന്ന് ലയൺസ് ക്ലബ് പ്രസിഡണ്ട് പികെ. മുരളീധരന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

പാവപ്പെട്ടവർക്ക് ഭക്ഷണകിറ്റ് . രോഗികൾക്ക് സാമ്പത്തിക സഹായവും മരുന്ന് വിതരണവും. ശുചികരണം, ലഹരിക്കെതിരെ ബോധവൽക്കരണം, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ആദരവ് എന്നിവ പ്രധാന പരിപാടികളായിരുന്നു.ഡോ. എസ്. രാജീവ്‌ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ പി. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിജയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

2024-25 വർഷത്തേക്കുള്ള പ്രസിഡന്റായി മിനർവ മനോജും, സെക്രട്ടറിയായി പി.പി. പ്രസാദും, ട്രഷററായി സത്യജിത്ത് കേളോത്തും, ഫസ്റ്റ് വൈസ് പ്രസിഡന്റായി പി. വിജയനും, സെക്കന്റ്‌ വൈസ് പ്രസിഡന്റായി പി. ഗിരീഷനും, ജോയിന്റ് സെക്രട്ടറിയായി സുധാകർ ചെറുകുന്നും ചുമതലയേറ്റു. ചടങ്ങിൽ ഡോ. ബാലാമണി രാജീവ്‌, പി. ഗംഗാധരൻ, ഡോ. സുജ വിനോദ്, സിത്താര സനൽ, സുരേഷ് കോറമത്ത്, റിട്ടയേർഡ് കേണൽ കെ. വി. ചന്ദ്രൻ, കുഞ്ഞഹമ്മദ് എസ്.എ. പി. പി. പി.പ്രസാദ് എന്നിവർ സംസാരിച്ചു വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214383/new-office-bearers-of-lions-club-cherukunn)