പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗനവാടിയുടെ നേതൃത്വത്തിൽ പുതിയതായി സ്കൂളുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്കുള്ള യാത്രയപ്പും മികച്ച കഴിവ് തെളിയിച്ചകുട്ടികൾക്കുള്ള അനുമോദനസമ്മേളനവും സംഘടിപ്പിച്ചു. അംഗനവാടിയിൽ പ്രവേശനം നേടിയതിനു ശേഷം കുട്ടികളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ രക്ഷിതാക്കൾ വേദിയിൽ പങ്കുവെച്ചതും മികച്ച പ്രവർത്തനം നടത്തുന്ന അംഗൻവാടി സംരക്ഷണ സമിതിക്ക് രക്ഷിതാക്കൾ നൽകിയ ഉപകാര സമർപ്പണവും ഒരു വേറിട്ട അനുഭവമായി മാറി.

സമ്മേളനം വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. പി സുധ അധ്യക്ഷത വഹിച്ചു. പി പി മോഹനൻ, പി. സരിത, കെ. രാഗിത, കെ. റിഷാന ,തസ്ലീമ , അബ്ന , യശോദ , രജീത എന്നിവർ പ്രസംഗിച്ചു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും മികച്ചപഠനരീതിയും കൂടുതൽ കുട്ടികൾ പ്രവേശനം തേടുന്ന അംഗനവാടികളിൽ ഒന്നായിചിതപ്പിലെ പൊയിൽ അംഗൻവാടി മാറുകയും ചെയ്തു.
The send-off meeting