പരിയാരം : പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ വി സുരാഗിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കഴിഞ്ഞ മാസമാണ് 7 ലിഫ്റ്റുകൾ നിലച്ചത്,

മാസങ്ങൾക്കു മുമ്പ് പുതിയതായി സ്ഥാപിച്ച പുതിയ ലിഫ്റ്റുകളിൽ ഒന്നും നിലച്ചു. പുതിയ ലിഫ്റ്റു പണിയാൻ ഉപയോഗിച്ച സാധനങ്ങൾ തീരെ നിലവാരം കുറഞ്ഞ കമ്പനിയുടെ ആയതിനാലാണ് പെട്ടെന്ന് തന്നെ ലിഫ്റ്റുകൾ തകരാറിലായതെന്നാണ് ആരോപണം. പുതിയ ലിഫ്റ്റിൻ്റെ മറവിൽ അഴിമതിയുടെ അധികൃതർ നടത്തിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു ഉപരോധത്തിനെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. സാൻജോ ജോസ്, ദൃശ്യ ദിനേശൻ, വീജിഷ പ്രശാന്ത്,പി വി സൂരജ്,കെ അഭിജിത്ത്,സജിൻ വണ്ണാറത്ത് എന്നിവർ നേതൃത്വം നൽകി.
Youth Congress Pariyaram Constituent Committee protested