നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം
May 4, 2024 02:04 PM | By Sufaija PP

നാട്ടിലെങ്ങും വ്യാപകമായി കാണുന്ന അലങ്കാരസസ്യമാണ് അരളി. ശാസ്ത്രീയമായി Nerium oleander, N.indicum എന്നെല്ലാം ഉള്ള പേരുകളില്‍ ഇത് അറിയപ്പെടുന്നു. രണ്ടോ മൂന്നോ മീറ്റര്‍ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം അപ്പോസയനെസിയെ കുടുംബത്തിലെ അംഗമാണ് . റോസ് നിറത്തിലും പിങ്ക് നിറത്തിലും ചുവപ്പിന്റെ വിവിധ രാശികളിലും വെള്ള നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പരിമള പൂക്കള്‍ ധാരാളമായി ഉണ്ടാവുന്ന സസ്യമായതിനാൽ അലങ്കാര ആവശ്യത്തിനും ഇത് നട്ടുവളര്‍ത്താറുണ്ട്. കാലാവസ്ഥാപരമായി, ഉണങ്ങിയ അല്ലെങ്കില്‍ ജലം ആവശ്യമില്ലാത്ത തരം പ്രകൃതിയില്‍ വളരാന്‍ അനുരൂപണം ചെയ്തിരിക്കുന്നതിനാല്‍ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നടാനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ സസ്യം ഒരുപക്ഷേ അരളി തന്നെയാവും.

നല്ല കട്ടികൂടിയ ഇലകളും ജലാംശം നഷ്ടപ്പെടാതെ ഇരിക്കാന്‍ സ്വേദന പ്രക്രിയ കുറയ്ക്കാനുള്ള അനുരൂപണങ്ങളും ഇവയുടെ പ്രത്യേകതകളാണ്. ഒരുപക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്‍ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്‍, ഇലകള്‍, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്‍ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ വിഷബാധ ഉണ്ടായേക്കാം.

ചില പഠനങ്ങള്‍ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്‍ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛര്‍ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്‍ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയര്‍ന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളര്‍ച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളില്‍ ചെന്നു എന്ന് സംശയം ഉണ്ടായാല്‍ എത്രയും വേഗത്തില്‍ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.

A deadly poison in arali

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

May 18, 2024 11:27 AM

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച്...

Read More >>
പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസയച്ചു

May 18, 2024 11:19 AM

പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസയച്ചു

പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 11:16 AM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി

May 18, 2024 10:46 AM

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ...

Read More >>
സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ

May 17, 2024 10:33 PM

സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ

സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ...

Read More >>
യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി

May 17, 2024 09:13 PM

യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി

യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ...

Read More >>
Top Stories