സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ

സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ
May 17, 2024 10:33 PM | By Sufaija PP

കണ്ണൂർ : സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ. 

നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കെ ഗംഗാധരന്റെയും ട്രഷറർ പി കെ ലളിതയുടെയും നാല്പതാം വിവാഹ വാർഷികമാണ് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷമാക്കിയത്. കക്കാട് ദിനേശ് ബീഡി കമ്പനി സെക്രട്ടറിയായി സർവീസിൽ നിന്നും വിരമിച്ച ഗംഗാധരനും ചാല ദിനേശ് ബീഡി കമ്പനിയിൽ നിന്നും ക്ലർക്ക് ആയി വിരമിച്ച പി കെ ലളിതയും മാവിലായി കീഴറ സ്വദേശികളാണ്.ലളിത എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. 

നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ സജീവ പ്രവർത്തകരായ ഇരുവരും മറ്റ് സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.രാവിലെ വീട്ടിൽ നിന്നും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങുന്ന ഇരുവരും എല്ലാം സേവന പ്രവർത്തനങ്ങളിലും ഒന്നിച്ചാണ് ഉണ്ടാവുക. 

മനുഷ്യാവകാശ പ്രവർത്തന മേഖലയിലൂടെ നിരവധിയായ ആളുകളുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തിയ ഈ ദമ്പതികൾ തങ്ങളുടെ പ്രായം കൊണ്ട് വയോധികരാണെങ്കിലും പ്രവർത്തനം കൊണ്ട് യുവത്വമാണ്. ഡോക്ടറും അഭിഭാഷകയൂമാണ് മക്കൾ. അവരുടെ ഭർത്താക്കന്മാരും ഉയർന്ന ജോലിയുള്ളവരാണ്. വീട്ടിൽ സുഖമായി ഇരുന്ന് ജീവിതം ആസ്വദിക്കേണ്ട പ്രായത്തിൽ ഇരുവരും ദുരിതങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് തുണയാകാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് ഇരുവരുടെയും വിവാഹ വാർഷിക ദിവസമാണെന്ന് ജില്ലാ സെക്രട്ടറി പ്രദീപൻ തൈക്കണ്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ആരോടും പറയാതെ ഉടൻ തന്നെ പോയി വിവാഹ വാർഷികം ആഘോഷിക്കാനുള്ള കേക്കുമായി പ്രദീപ് എത്തുകയായിരുന്നു. പിന്നീട് ഇരുവർക്കും മനുഷ്യാവകാശ പ്രവർത്തകർ സർപ്രൈസ് വാർഷികാഘോഷം നൽകുകയായിരുന്നു . സംസ്ഥാന ജനറൽ സെക്രട്ടറി ചിറക്കൽ ബുഷറ, സെക്രട്ടറി രോജിത് രവീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.ഷിബി പി വർഗീസ് ജില്ലാ പ്രസിഡണ്ട് അനൂപ് തവര, വൈസ് പ്രസിഡൻ്റ്മാരായ പ്രദീപൻ തൈക്കണ്ടി , ബി ലതേഷ്,സെക്രട്ടറി പി കെ ലതീഷ്, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ഖാദർ കീഴറ , അൻവർ കോട്ടൂർ , കെ ടി സുരേഷ് , ജഗജീവൻ വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു.

Wedding anniversary celebration

Next TV

Related Stories
കൂവച്ചിക്കുന്ന് നന്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2024 07:50 PM

കൂവച്ചിക്കുന്ന് നന്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

കൂവച്ചിക്കുന്ന് നന്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ...

Read More >>
മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ചവരെ അനുമോദിച്ചു

Jun 16, 2024 07:46 PM

മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ചവരെ അനുമോദിച്ചു

മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ചവരെ...

Read More >>
കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്

Jun 16, 2024 07:40 PM

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും...

Read More >>
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
Top Stories