---
title: "കോയമ്പത്തൂർ -മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് നാളെ മുതൽ ആരംഭിക്കും"
english_title: "Special train on Saturdays on Coimbatore - Mangalore route"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205862/special-train-on-saturdays-on-coimbatore-mangalore-route"
published_at: "2024-05-17T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647578b9cd1e_Untitled-2-web.jpg"
keywords: []
---

# കോയമ്പത്തൂർ -മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് നാളെ മുതൽ ആരംഭിക്കും

> **Lead Summary:** തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.

## Article Content

തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.

പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാവും. കോയമ്പത്തൂരിലേക്കുള്ള വണ്ടി ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205862/special-train-on-saturdays-on-coimbatore-mangalore-route)