---
title: "യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി"
english_title: "gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205899/gold"
published_at: "2024-05-17T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66477b3238e79_news-card.jpg"
keywords: []
---

# യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി

> **Lead Summary:** പാപ്പിനിശ്ശേരിയിൽ കളഞ്ഞു പോയ 3 പവൻ താലിമാല കോഴിക്കോട് നിന്ന് തിരിച്ചു കിട്ടി. പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിലെ ലോഡിങ് തൊഴിലാളിയായ സുശീലയുടെ 3 പവൻ താലിമാല ഒരു മാസം മുമ്പേ കളഞ്ഞു പോയത് കോഴിക്കോട് ഗുഡ് ഏർത്ത് കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് തിരിച്ചു കിട്ടി. ബലിയപട്ടം ടൈൽസിൽ നിന്ന് കോഴിക്കോട് സൈറ്റിലേക്ക് ഹോളോബ്രിക്‌സ് ലോറിയിൽ ലോഡ് ചെയ്യുന്ന അവസരത്തിൽ ആണ് മാല നഷ്ടമായത്. അത് പിറ്റേ ദിവസം കോഴിക്കോട് സൈറ്റിൽ ഇറക്കിവച്ച് ഒരു മാസത്തിനു ശേഷം പണി ആരംഭിച്ചപ്പോൾ ഹോളോ ബ്രിക്‌സിന്റെ ഉള്ളിൽ കുടുങ്ങിയ സ്വർണമാല കോഴിക്കോട് ഗുഡ് ഏർത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ തൊഴിലാളികൾക്ക് ലഭിക്കുകയും, അത് ഉടമസ്ഥന് തിരിച്ചു നൽകി സത്യസന്ധത തെളിയിക്കുകയുമായിരുന്നു.

## Article Content

പാപ്പിനിശ്ശേരിയിൽ കളഞ്ഞു പോയ 3 പവൻ താലിമാല കോഴിക്കോട് നിന്ന് തിരിച്ചു കിട്ടി. പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിലെ ലോഡിങ് തൊഴിലാളിയായ സുശീലയുടെ 3 പവൻ താലിമാല ഒരു മാസം മുമ്പേ കളഞ്ഞു പോയത് കോഴിക്കോട് ഗുഡ് ഏർത്ത് കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് തിരിച്ചു കിട്ടി. ബലിയപട്ടം ടൈൽസിൽ നിന്ന് കോഴിക്കോട് സൈറ്റിലേക്ക് ഹോളോബ്രിക്‌സ് ലോറിയിൽ ലോഡ് ചെയ്യുന്ന അവസരത്തിൽ ആണ് മാല നഷ്ടമായത്. അത് പിറ്റേ ദിവസം കോഴിക്കോട് സൈറ്റിൽ ഇറക്കിവച്ച് ഒരു മാസത്തിനു ശേഷം പണി ആരംഭിച്ചപ്പോൾ ഹോളോ ബ്രിക്‌സിന്റെ ഉള്ളിൽ കുടുങ്ങിയ സ്വർണമാല കോഴിക്കോട് ഗുഡ് ഏർത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ തൊഴിലാളികൾക്ക് ലഭിക്കുകയും, അത് ഉടമസ്ഥന് തിരിച്ചു നൽകി സത്യസന്ധത തെളിയിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205899/gold)