---
title: "പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ"
english_title: "Daily services from three cities including Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205894/daily-services-from-three-cities-including-kannur"
published_at: "2024-05-17T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664778eab621e_news-card.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

> **Lead Summary:** മൂന്ന് ഇന്ത്യന്‍ നഗരങ്ങളിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സ​ർ​വീസ്​ ആ​രം​ഭി​ക്കു​ന്ന​ത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

മൂന്ന് ഇന്ത്യന്‍ നഗരങ്ങളിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സ​ർ​വീസ്​ ആ​രം​ഭി​ക്കു​ന്ന​ത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂടി ഇന്‍ഡിഗോയുടെ ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ ആ​കെ സ​ർ​വീസു​ക​ൾ 63 ആ​യി​. ഇ​ൻ​ഡി​ഗോ പു​തി​യ സ​ർ​വീ​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205894/daily-services-from-three-cities-including-kannur)