---
title: "സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്"
english_title: "Orange alert "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205972/orange-alert"
published_at: "2024-05-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648434b7a74c_images-2022-07-07T180224.938-1.jpeg.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ന്യൂനമർദത്തിനും സാധ്യതയുണ്ട്.

## Article Content

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ന്യൂനമർദത്തിനും സാധ്യതയുണ്ട്.

അതേസമയം, വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂട് തുടരുകയാണ്. ഡല്‍ഹിയിലെ നജഫ്ഗഢില്‍ ഇന്നലെ 47.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. രാജ്യത്ത് ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ 19 കേന്ദ്രങ്ങളിലും ഹരിയാനയിലെ 18 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ എട്ട് കേന്ദ്രങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളിലാണ് അനുഭവപ്പെട്ടത്. അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205972/orange-alert)