ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും
May 6, 2024 09:16 AM | By Sufaija PP

കല്യാശ്ശേരി: ദേശീയ പാത പ്രവൃത്തിക്കിടയിൽ കണ്ണൂർ - തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസവും വാഹനക്കുരുക്കുമുണ്ടാകുന്നു. ഇക്കാരണത്താൽ നിരവധി അപകടങ്ങൾക്കും കാരണമാകുന്നു. കണ്ണർ ഭാഗആ നിന്നും തളിപ്പറമ്പ് ഭാഗത്തുനിന്നും അഞ്ചാം പീടിക ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ ഈ കവലയിലെത്തി വട്ടം കറണ്ടേണ്ടി വരുന്നു. പലപ്പോഴും വാഹനക്കുരുക്ക് അനുഭവപ്പെടുന്നു. വ്യക്തമായ ദിശാ ബോർഡുകൾ സ്ഥാപിക്കാത്തതാണ് പ്രധാന കാരണം. വാഹനങ്ങൾ പലപ്പോഴും ദിശ മാറി ഓടിയതോടെ നാട്ടുകാർ മൂൻ കൈ എടുത്ത് കാർഡ് ബോർഡിൽ ദിശാ ബോർഡ് സ്ഥാപിച്ചാണ് കവലയിൽ താൽക്കാലിക ആശ്വാസമായത്.

ദേശീയ പാതയിലെ പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് കച്ചേരിയിൽ നിന്നും സർവീസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ച് വിട്ടത്. ഇത്രയും ദിവസങ്ങൾക്കുള്ളിൽ മാത്രം കവലയിൽ നാല് അപകടങ്ങളാണുണ്ടായത്. സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് ഒരാഴ്ച മുൻപ് കാർ നിശേഷം തകർത്തിരുന്നു. കാറിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കീച്ചേരി കവലയിലെ സർവീസ് റോഡ് വഴി തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളും അഞ്ചാം വീടിക ഭാഗത്ത് നിന്നുള്ള വാഹനങ്ങളും അഞ്ചാംപീടിക ഭാഗത്തേക്ക് കയറുന്ന വാഹനങ്ങളും തളിപ്പറമ്പ് ഭാഗത്ത് നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും എതിർ ഭാഗത്തെ സർവീസ് റോഡിലേക്കും കയറുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കൂടാതെ ദേശീയ പാത വഴി തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ദിശാ സൂചക മില്ലാത്തതിനാൽ ഇടത്തോട്ടും വല ത്തോട്ടും പലപ്പോഴും കയറാൻ ശ്രമിക്കുന്നതും കവലയിൽ കുരുക്കിനിടയാക്കുന്നു. ഈ കവലയിൽ ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും ബസ് നിർത്തി ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതും മറ്റ് വാഹനങ്ങൾ കടന്നു പോകാൻ ഏറെ പാടുപെടുന്നു. കൂടാതെ കീച്ചേരിയിലെ ഓട്ടോ ഡ്രൈവർമാർക്ക് പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതും വാഹനക്കുരുക്കിന് കാരണമാകുന്നു. കീച്ചേരി ബസ്സ്റ്റോപ്പിന് സമീപം അഞ്ചാംപ്പീടിക റോഡ് ഹൈവേ യിൽ ചേരുന്ന ഭാഗത്തുള്ള റോഡിൽ വിറകടക്കമുള്ള സാധനങ്ങൾ കൂട്ടിയിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

തിരക്കേറിയ ഈ റോഡിൽ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് നടക്കാനോ മാറിനിൽക്കാനോ സൗകര്യമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. പുതിയ ഹൈവേയുടെ സർവീസ് റോഡ് ഇതിനു ചേർന്നാണ് കടന്നു പോകുന്നത്. അവിടെയാണ് ഇപ്പോൾ തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നത്. ആയതിനാൽ ഈ സ്ഥലത്തുനിന്നും ഈ വേസ്റ്റ് മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെടുന്നു.

Traffic disruption, traffic jams and accidents at Keecheri

Next TV

Related Stories
പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു

May 18, 2024 10:51 PM

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ്...

Read More >>
പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

May 18, 2024 04:57 PM

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015...

Read More >>
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

May 18, 2024 04:52 PM

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു...

Read More >>
യുഎഇയില്‍ നേരിയ ഭൂചലനം

May 18, 2024 03:04 PM

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ...

Read More >>
ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

May 18, 2024 02:58 PM

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 02:55 PM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം...

Read More >>
Top Stories










News Roundup