---
title: "പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ"
english_title: "Vehicles of BJP workers were burnt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203488/vehicles-of-bjp-workers-were-burnt"
published_at: "2024-05-06T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638a424c588a_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

> **Lead Summary:** **പയ്യന്നൂർ: **ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു. പയ്യന്നൂർ മാത്തിൽ കാര്യാപ്പ് പ്രദേശത്തെ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ കെ സുധീഷ്, ശ്രീജിത്ത്‌ എന്നിവരുടെ രണ്ട് ഇരു ചക്രവാഹനങ്ങളും അത് നിർത്തിയിട്ട ഷെഡ്ഡുംമാണ് കഴിഞ്ഞ ദിവസം രാത്രി തീയിട്ട് നശിപ്പിച്ചത്.

## Article Content

**പയ്യന്നൂർ: **ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു. പയ്യന്നൂർ മാത്തിൽ കാര്യാപ്പ് പ്രദേശത്തെ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ കെ സുധീഷ്, ശ്രീജിത്ത്‌ എന്നിവരുടെ രണ്ട് ഇരു ചക്രവാഹനങ്ങളും അത് നിർത്തിയിട്ട ഷെഡ്ഡുംമാണ് കഴിഞ്ഞ ദിവസം രാത്രി തീയിട്ട് നശിപ്പിച്ചത്.

പ്രദേശത്തെ ഉൾപാർട്ടി പ്രശ്നവും തിരഞ്ഞെടുപ്പ് പരാജയ ഭീതിയുമാണ് സിപിഎം ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിടുന്നതിന് പിന്നിലെന്ന് സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ്‌ രാജൻ പുതുക്കുടി, സംസ്ഥാന സമിതിയംഗം സി നാരായണൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് കൊട്ടാരത്തിൽ, തമ്പാൻ തവിടിശ്ശേരി, ടി വി സ്വരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203488/vehicles-of-bjp-workers-were-burnt)