Jan 10, 2022 02:26 PM

ഇടുക്കി: ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

തളിപ്പറമ്പ് തൃച്ചംബരം  പാലക്കുളങ്ങര സ്ട്രീറ്റ് നമ്പർ 7 ൽ അദ്വൈതത്തിലെ രാജേന്ദ്രന്റെ മകന്‍ ധീരജ് (20)ആണ് കൊല്ലപ്പെട്ടത്. ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഒരു വർഷമായി ധീരജ് ന്റെ കുടുംബം പാലക്കുളങ്ങരയിൽ ആണ് താമസം പിതാവ് രാജേന്ദ്രൻ എൽഐസി ഏജന്റ് ആണ്. മാതാവ്, കല, സഹോദരൻ, അദ്വൈത്

കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്എഫ്ഐ പറയുന്നു. മണിയാറൻകുടി സ്വദേശി നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയത് എസ്എഫ്ഐ ആരോപിച്ചു.മറ്റു രണ്ട്‌ എസ്എഫ്ഐ പ്രവർത്തകർക്ക്‌ കൂടി ആക്രമണത്തിൽ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് 1 30 ഓടെയാണ് സംഭവം കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് കരുതുന്നു. കോളേജിന് സമീപത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു ആക്രമം. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്നു പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സത്യൻ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞു സംഭവസ്ഥലത്തെത്തിയിരുന്നു.

അദ്ദേഹമാണ് വാഹനത്തിൽ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ധീരജ് മരിച്ചിരുന്നു. ആക്രമണം ആസൂത്രിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് ആരോപിച്ചു. 

Political murder

Next TV

Top Stories