---
title: "ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനവും ലോക പുസ്തക ദിനാചരണവും നടത്തി"
english_title: "Budding Writers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200424/budding-writers"
published_at: "2024-04-22T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662664b5a0699_news-card.jpg"
keywords: []
---

# ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനവും ലോക പുസ്തക ദിനാചരണവും നടത്തി

> **Lead Summary:** **മംഗര : **ജി.എച്ച്. എസ് തടിക്കടവ്, മംഗര പബ്ലിക്‌ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, തളിപ്പറമ്പ് നോർത്ത് ബി.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനവും ലോക പുസ്തക ദിനാചരണവും നടത്തി. മാർട്ടിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മംഗര : **ജി.എച്ച്. എസ് തടിക്കടവ്, മംഗര പബ്ലിക്‌ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, തളിപ്പറമ്പ് നോർത്ത് ബി.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനവും ലോക പുസ്തക ദിനാചരണവും നടത്തി. മാർട്ടിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.

ടി. ജെ അഗസ്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ അനൂപ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ബെന്നി സെബാസ്ററ്യൻ, കുമാരി ആയിഷാബി എന്നിവർ പുസ്തകാവതരണം നടത്തി. സി.കെ പുരുഷോത്തമൻ, ജിഷ സി ചാലിൽ, ജോസഫ് കെ ജെ, ആശ മാത്യു, മാത്യു പഴയിടത്തിൽ, ലൂക്കോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200424/budding-writers)