കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തി വരുന്ന തളിപറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപരോത്സവ്" മെഗാ ബമ്പർ നറുക്കെടുപ്പും കൂത്തുപറമ്പ തൻസീർ നയിക്കുന്ന ഇശലിംബം പ്രോഗ്രാമും തളിപ്പറമ്പ ടാക്സി സ്റ്റാൻഡിന് സമീപം മറീന ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രത്യേകം സജ്ജമാക്കിയ 'നോബിൾ പൈക്കട നഗർ'ൽ വെച്ചു നടത്തി.തളിപറമ്പ മർച്ചന്റ്സ് പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പ്രശിഡന്റുമായ ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്തു.
തളിപ്പരമ്പ മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പപ്പൻ,പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. നിസാർ,പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം,വാർഡ് കൌൺസിലർ രമേശൻ,പ്രെസ്സ് ഫോറം പ്രസിഡന്റ് എം..കെ.മനോഹരൻ,വ്യാപാരോത്സവ് പ്രധാന സ്പോൺസർ ആയ പി.അജിനാസ് (ഇസ്കാൻ ജ്വല്ലറി) സഹ സ്പോൺസർമാരായ മുഹമ്മദ് കുഞ്ഞി കീലത്ത് (ഷൂ ബീ ഡു),ഫാറൂഖ് (സെഞ്ച്വറി ഫാഷൻ സിറ്റി), മിന്ഹാജ് ജെ. ആർ (നിയർബി ഹൈപ്പർ മാർക്കറ്റ്) ഫർസീൻ (കെ. എം.പ്ലൈവുഡ്) വേദിയിൽ ഹൈർ ഒ ക്രാഫ്റ്റ് ബ്രോഷർ ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരിക്ക് ഹൈർ ഒ ക്രാഫ്റ്റ് സെന്റർ മാനേജർ ഡോ: ഷബ്‌ന സ്വരൂപ് നൽകി പ്രകാശനം ചെയ്തു.
നറുക്കെടുപ്പ് വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ. മുനീർ നിയന്ത്രിച്ചു വൈസ് പ്രസിഡന്റുമരായ കെ.അയൂബ്,കെ.മുടുതഫ അൽഫ,സെക്രട്ടറിമരായ കെ.കെ.നാസർ,സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിം കുട്ടി,സെക്രട്ടറിയേറ്റ് മെമ്പർമാരായ അബ്ദുൽ റഹ്മാൻ സോണി,പ്രദീപ് കുമാർ,കെ.അബ്ദുൽ റഷീദ് യൂത്ത് വിംഗ് ഭാരവാഹികളായ ബി. ശിഹാബ്,ജാബിർ,കെ.ഷമീർ വ്യാപാരോത്സവ് കൺവീനർ സി.ടി.അഷ്‌റഫ് ,അലി ആല്പി എന്നിവർ സംസാരിച്ചു.
തുടർന്ന് ഗാനമേളയും മെഗാ നറുക്കെടുപ്പും നടന്നു.ഒന്നാം സമ്മാന മായ മാരുതി ആൾട്ടോ കാർ എസ്പാൻഷെ റെഡിയമൈഡ്സിൽ നിന്നും സാധനം വാങ്ങിച്ച ഉപഭോക്തവിനും, രണ്ടാം സമ്മാനമായ 2 സ്കൂട്ടറുകൾ സിൽക്കി കോർട്ട് റോഡ്,ജെ.സി.ഫിറ്റ് സ് ജോക്കി ഹൈവേ എന്നീ സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങിയ ഉപബോക്താക്കൾക്കും ലഭിച്ചു. വേദിയിൽ വെച്ച് 6500ലധികം സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പും നടത്തി. ചടങ്ങിന് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷുറർ ടി.ജയരാജ് നന്ദിയും പറഞ്ഞു.
Vyaparotsav conducted Bumper Mega Raffle