തളിപ്പറമ്പ്: ഡോക്യുമെന്റ്സ് ഇല്ലാതെ ലോൺ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്: യുവതിയുടെ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. മോറാഴ ഇല്ലായിടത്ത് ഹൗസിൽ ഷൈമ(41)യുടെ പണമാണ് നഷ്ടമായത്.
ഡോക്യുമെന്റ്സ് ഒന്നുമില്ലാതെ പെട്ടെന്ന് ലോണ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മാർച്ച് മാസം യുവതിയുടെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്നും 1,30,344 രൂപ പ്രതികൾ പറഞ്ഞ നാല് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ച് ലോൺ തുകയോ വാങ്ങിയ പണമോ തിരിച്ചുകൊടുക്കാതെ ചതി ചെയ്യുകയായിരുന്നു. ധ്യാൻ ശേഖർ എന്നയാൾക്കെതിരെ യുവതി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു
Scam by saying that loan can be given without documents