വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് എസ് ഐ റഫീഖ് പിയും സംഘവും ചപ്പാരപ്പടവ് വെച്ച് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ KL 13 AQ 0795 എന്ന നമ്പർ വാഹനത്തിന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന് 630 മില്ലി ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. എരുവേശി പൂപ്പട്ട പുതിയപുരയിൽ മുഹമ്മദ് അൻഷാദ്(26) ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് വാഹനവും മുതലുകളും കസ്റ്റഡിയിൽ എടുത്തു.
A young man was caught with MDMA