ടി പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി
Feb 21, 2024 05:22 PM | By Sufaija PP

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്‍സിലെത്തിച്ചത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ടിപി ചന്ദ്രശേഖരന്‍ 'മോശപ്പെട്ട ഏര്‍പ്പാട്, അങ്ങനെയൊരു സംസ്‌കാരം ശരിയല്ല' ഈ രണ്ടു പ്രതികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതിൽ എട്ടാംപ്രതി കെ സി രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തൻ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു. കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, സി എച്ച് അശോകൻ, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

TP murder case

Next TV

Related Stories
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:37 PM

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...

Read More >>
'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Dec 26, 2024 10:12 PM

'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ചുവട് സപ്തദിന ക്യാമ്പ്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 07:59 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ...

Read More >>
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Dec 26, 2024 07:53 PM

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം...

Read More >>
പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

Dec 26, 2024 07:46 PM

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത്...

Read More >>
കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Dec 26, 2024 07:24 PM

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്...

Read More >>
Top Stories

News Roundup